Constitution
#Constitution

 
1. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 
 Ans: 1978 ലെ 44 ആം ഭേദഗതി
 
2. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് 
 Ans: നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)
 
3. പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത്? 
 Ans: പാർലമെന്റിന്
 
4. ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി: 
 Ans: ക്ലമന്റ് ആറ്റ്‌ലി
 
5. മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം 
 Ans: അനുച്ഛേദം 17
 
6. ഭരണഘടനാ നിർമ്മാണ സഭയിൽ മലബാർ പ്രതിനിധികളുടെ എണ്ണം: 
 Ans: 9
 
7. സംസ്ഥാന പുനഃ സംഘടനാ കമ്മീഷൻ ചെയർമാൻ 
 Ans: ഫസൽ അലി (സർദാർ കെ എം പണിക്കർ, എച്ച് എൻ ഖുസ്രു)
 
8. ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്? 
 Ans: മൗലികാവകാശങ്ങൾ
 
9. ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത് 
 Ans: 12 (മുൻപ് മൂന്നാം ഭാഗത്തിൽ ആയിരുന്നു)
 
10. 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി 
 Ans: 86 ആം ഭേദഗതി (2002)
 
11. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ എണ്ണം: 
 Ans: 6
 
12. ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം: 
 Ans: 17
 
13. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം: 
 Ans: 207 (9 വനിതകൾ)
 
14. നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് 
 Ans: സർദാർ വല്ലഭായ് പട്ടേൽ
 
15. പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അധികാരമുള്ളത് 
 Ans: പാർലമെന്റിന്