((💡)) _*വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ*_


_🇳​🇪​🇼​🇸​   🇱​🇮​🇬​🇭​🇹​_

 _₪₪₪₪₪(((🏮)))₪₪₪₪₪_

💡ഗാർഹിക ഉപഭോക്താക്കൾ വീട്ടിലെ ഫിലമെന്റ് ബൾബുകൾ, സിഎഫ്എൽ, ബൾബ് - ട്യൂബ് എന്നിവ മാറ്റി എൽഇഡി ലൈറ്റുകൾ ഉപയോഗിക്കണം.

💡ഫാൻ ഉപയോഗിക്കുന്നവർ കുറഞ്ഞ കുറഞ്ഞ വൈദ്യുതി ഉപയോഗമുള്ള ഫാൻ നോക്കി വാങ്ങുക. 50 – 110 വാട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ വിപണിയിൽ ലഭ്യമാണ്. 110 വാട്സിന്റെ ഫാനിന് വിലക്കുറവ് ലഭിക്കും.

💡ഓരോ വൈദ്യുതി ഉപകരണങ്ങളുടെയും ഊർജ ക്ഷമത കണക്കാക്കുന്ന നക്ഷത്ര നിലവാരം നോക്കി വാങ്ങാം. 1 സ്റ്റാർ മുതൽ 5 സ്റ്റാർ വരെയാണ് റേറ്റിങ്. ഉപകരണത്തിന്റെ കവറിൽ ഇത് പ്രദർശിപ്പിച്ചിരിക്കും. പഞ്ചനക്ഷത്ര ഊർജ ക്ഷമതയുള്ള ഉപകരണങ്ങളെക്കാൾ 3 ഇരട്ടി വൈദ്യുതി ഉപയോഗമാണ് ഒരു നക്ഷത്ര നിലവാരം മാത്രമുള്ള ഉപകരണങ്ങൾക്ക് വൈദ്യുതി ചെലവാകുന്നത്.

💡സീറോ വാട്ട് ബൾബുകളുടെ വൈദ്യുതി ഉപയോഗം 0 ആണെന്ന് തെറ്റിദ്ധരിച്ച് പൂർണസമയവും പ്രവർത്തിപ്പിക്കുന്നുണ്ട്. 10 വാട്‌സ് വൈദ്യുതിയാണ് ഇത് ഉപയോഗിക്കുന്നത്.

💡തുണികൾ ഇസ്തിരിയിടുന്നതിനു മുൻപായി എല്ലാം ഒരുക്കി വയ്ക്കാം. ചൂട് കുറവ് ആവശ്യമായവ ആദ്യം തുടങ്ങി ചൂട് കൂടിയവ അവസാനം ഇസ്തിരിയിടാം.

💡മിക്സർ ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ അമിതമായി സാധനങ്ങൾ നിറയ്ക്കാതിരിക്കുക.

💡രാത്രികാലങ്ങളിൽ അധികം ഭക്ഷണ സാമഗ്രികൾ സൂക്ഷിക്കാനില്ലാത്ത സമയത്ത് റഫ്രിജറേറ്റർ ഓഫ് ചെയ്തിടുന്നതാണ് നല്ലത്.

💡വീട് പൂട്ടി പുറത്തു പോകുമ്പോൾ വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്തുവെന്ന് ഉറപ്പുവരുത്താം. ഉപയോഗശേഷം ലൈറ്റും ഫാനും ഓഫ് ചെയ്യുന്നത് ശീലമാക്കുക.

💡ടെലിവിഷൻ റിമോട്ടിൽ ഓഫ് ചെയ്താലും വൈദ്യുതി ഉപയോഗിക്കും. പവർ സ്വിച്ച് ഓഫ് ചെയ്താൽ ഇത് ഒഴിവാക്കാം.

_🇳​🇪​🇼​🇸​   🇱​🇮​🇬​🇭​🇹​_

 _₪₪₪₪₪(((🏮)))₪₪₪₪₪_

              _₪₪₪₪₪_