*◼️◼️സൗന്ദര്യ സംരക്ഷണത്തിന് തുളസിയും രക്തചന്ദനവും......*
*സൗന്ദര്യ സംരക്ഷണം എന്നത് എന്നും വെല്ലുവിളി തന്നെയാണ്. തുളസി നീരും അല്‍പം രക്തചന്ദനവും ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇവ സൗന്ദര്യ സംരക്ഷണത്തിന് ഒഴിവാക്കാൻ ആകാത്തതാണ്.*
*ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് തുളസി തന്നെയാണ്. അല്‍പം തുളസി വെള്ളം കുടിച്ചാല്‍ തീരാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും എന്നും മുന്നില്‍ തന്നെയാണ് തുളസി.*
*രക്തചന്ദനം തുളസി നീരില്‍ അരച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും മുഖകുരുവും അതിന്റെ പാടുകളും ഇല്ലാതാക്കുന്നതിനും തുളസിയും രക്തചന്ദനവും ചേര്‍ന്ന മിശ്രിതം ഏറെ ഗുണകരമാണ്.*
*കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാന്‍ രക്തചന്ദനവും തുളസിയും ഉപയോഗിക്കുന്നത് നല്ലതാണ്. കണ്ണിന് താഴെയുള്ള കറുപ്പിനെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു.*
0 Comments