പെരുത്തച്ഛൻ എന്ന ശിൽപ്പകലയുടെ അഗ്രഗണ്യന്റെ അത്ഭുത നിർമ്മിതികളിൽ ഒന്ന്
അദ്ദേഹം നിർമ്മിച്ച ക്ഷേത്രമതിലിന്റെ പ്രത്യേകതയേ പറ്റി അറിയാം . ആഴ്വാർ കൃതികളുൾപ്പെടെ പല ചരിത്ര രേഖകളിലും പരാമർശിക്കുന്ന (ചങ്ങനാശേരി അടുത്തുള്ള) തൃക്കൊടിത്താനം ക്ഷേത്രം.. വലിയ ചുവർചിത്രങ്ങളും ദാരുശിൽപ്പങ്ങളും എന്നതിലും മേലെ ക്ഷേത്ര മതിലാണ് ഇവിടുത്തെ അത്ഭുതം. മനുഷ്യനിർമ്മിതമല്ല എന്നു കരുതിയാലും അത്ഭുതമില്ല. ആനയുടെ മസ്തകം പോലെ മുകളിൽ വെളിയിലോട്ട് തള്ളി താഴോട്ട് പോകവെ നേരെ എന്ന രീതിയാണ് മതിലിന്റെ cross section. അതായത് ഏണി ചാരാൻ പറ്റില്ല. കല്ലുകളുടെ ഇടയിൽ സിമന്റോ കുമ്മായമോ പോലെ യാതൊരു bonding agent ഉം കാണാനാവില്ല (ചിത്രത്തിൽ അത്ര വ്യക്തമല്ല. മുൻപ് ഈ വിടവുകൾ പോലും കാണാനാകില്ലായിരുന്നു) വരാൽ പശ എന്ന സംഭവമാണ് ഇവിടെ എന്നു പറഞ്ഞും വായിച്ചും അറിഞ്ഞിട്ടുണ്ട്. ആയിരകകണക്കിന് വരാൽ പോലത്തെ മീനുകളെ വെള്ളത്തിലിട്ട് , അവയുടെ ശരീരസ്രവമാൽ കൊഴുത്തവെള്ളം വേറെ സങ്കീർണമായ കൂട്ടുമായി ചേർത്തുണ്ടാക്കിയ പശ കല്ലിന്റെ മുകളിൽ ഒഴിച്ച് മുകളിൽ വയ്ക്കുന്ന കല്ല് ഈ പശവീണഭാഗത്ത് തടി ചിന്തേരിടുന്ന പോലെ ഉരച്ച്, രണ്ടു പ്രതലവും ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കല്ല് പൊട്ടിച്ചെടുക്കുകയല്ലാതെ joint വേർപെടുത്താമെന്ന് കരുതണ്ട.
0 Comments